വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട നൂറിലേറെ ഫയലുകള്‍ സിഐഎ പുറത്ത് വിട്ടു. ലാദന്റെ ഒളിത്താവളത്തില്‍ 2011 മെയ് മാസത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്ത് വിട്ടത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങളും ഇവയിൽ ഉൾപ്പെടുന്നു.
2011-ല്‍ ലാദന്‍ അറബ് കലാപത്തിന് ആഹ്വനം ചെയ്തതിന്റെയും ലാദന്റെ മൂത്തമകന്റെ വിവാഹത്തിന്റെയും വിവരങ്ങള്‍ സിഐഎ പുറത്ത് വിട്ടു. അമേരിക്കന്‍ ജനതയ്‌ക്ക് ഇത്തരം ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളും പദ്ധതികലും സംബന്ധിച്ച് ധാരണകള്‍ ലഭിക്കുന്നതിനാണ് ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് സിഐഎ തലവന്‍ മൈക്ക് പോംപിയോ പറഞ്ഞു.
രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള വിവരങ്ങള്‍ സിഐഎയുടെ പക്കലുണ്ടെന്നും എന്നാല്‍ ഇവയൊന്നും ഉടന്‍ പുറത്തുവിടില്ലെന്നുമാണ് വിവരങ്ങള്‍. അതേ സമയം ലാദനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചു.
















