കൊച്ചി: കാലിക്കുപ്പി കച്ചവടത്തിലൂടെ വ്യവസായത്തിന്റെ ഉന്നതിയിലെത്തിയ വി.എസ.് രാമകൃഷ്ണന് സപ്തതിയുടെ നിറവില്‍. സപ്തതിക്ക് 35 സാധാരണക്കാരായ യുവതികളുടെ കല്യാണം നടത്താനാണ് തീരുമാനം. 3, 4 തീയതികളില്‍ എറണാകുളത്തപ്പന് ഗ്രൗണ്ടിലാണ് സപ്തതി ആഘോഷമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
3ന് പിറന്നാള്‍ പൂജ, അനുമോദന സമ്മേളനം എന്നിവ നടക്കും. സൈഗാര്‍ സ്വാമികള്‍ പ്രഭാഷണം നടത്തും. രാമകൃഷ്ണന്റെ ജീവിതത്തിലെ എഴുപതുകഥകളുള്കൊള്ളുന്ന പുസ്തകം ഡ്രീമിംഗ് ഫ്രം ഫ്രണ്ട് എം.കെ. സാനുവില്‍ നിന്ന് ഗോകുലം ഗോപാലന് ഏറ്റുവാങ്ങി പ്രകാശനം നിര്‍വ്വഹിക്കും. വൈകിട്ട് നടക്കുന്ന ധന്യമി ജീവിതം പരിപാടിയില്‍ മകം തിരുനാള്‍ കേരള വര്‍മ, സ്വാമി അദ്വൈതാനന്ദപുരി, യജ്ഞാചാര്യന്‍ മണികണ്ഠന് പള്ളിക്കല്‍ പങ്കെടുക്കും.
നാലിന് രാവിലെ 9.30 ന് 35യുവതികള്‍ക്ക് സമൂഹവിവാഹം. കല്യാണ വസ്ത്രങ്ങളും, താലിയും, ആഭരണവും 200 പേര്‍ക്ക് സദ്യയുമാണ് ഓരോരുത്തര്‍ക്കും വേണ്ടി തയ്യാറാക്കുന്നത്. മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അദ്ധ്യക്ഷനാകും. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. സപ്തതിയുടെ ഭാഗമായി നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ദാനവും വീട് നിര്‍മ്മാണ സഹായവും ഡയാലിസിസിനുള്ള സഹായ വിതരണ പ്രഖ്യാപനവും നടത്തും. എറണാകുളം ചളിക്കവട്ടത്ത് പ്രവര്‍ത്തിക്കുന്ന രാജേശ്വരി ഗ്ലാസ് വെയറിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് വി.എസ്. രാമകൃഷ്ണന്.
വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ രാധാകൃഷ്ണന് മേലേത്ത്, ഇ.കെ. മുരളീധരന് മാസ്റ്റര്‍, രാമകൃഷ്ണന്റെ മകന് വി.ആര്. രതിഷ്, മാനേജര്‍ ലൗജന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: