പറവൂര്‍: നഗരസഭയുടെ കീഴില്‍ താലൂക്ക് ആശുപത്രി, ആയൂര്‍വേദ, ഹോമിയോ ആശുപത്രികളാണ് ഉള്ളത്. താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും ഇല്ല. പുതിയ കെട്ടിടങ്ങള്‍ പണി കഴിപ്പിച്ചെങ്കിലും അത് പൂര്‍ണ്ണമായും തുറന്ന് കൊടുത്തിട്ടില്ല. ഓപ്പറേഷന് തീയേറ്റര്‍ ഇപ്പോഴും പഴയ കെട്ടിടത്തിലാണ്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയിലാണ് ഓപ്പറേഷന് തീയേറ്റര്‍. മോര്‍ച്ചറിയില്‍ ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നില്ല. ആയൂര്‍വേദാശുപത്രിയുടെ പഴയ കെട്ടിടങ്ങളും ടോയ്ലറ്റുകളും വൃത്തിഹീനമായി കിടക്കുകയാണ്. ഹോമിയോ ആശുപത്രി സ്ഥലപരിമിധിമൂലം വീര്‍പ്പുമുട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: