പറവൂര്‍: വികസനത്തിനായി പറവൂര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ദീര്‍ഘവീക്ഷണമില്ലാത്തവര്‍ നഗരസഭാ ഭരണം കൈയാളാന്‍ തുടങ്ങിയതോടെയാണ് പറവൂരിന്റെ വികസനം ഇരുളടഞ്ഞത്. നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വടംവലിയും പദ്ധതികള്‍ മെല്ലെപ്പോകാനിടയാക്കി. ഗൗരവമായ ചര്‍ച്ചകളില്ലാതെ കൗണ്‍സില്‍ യോഗങ്ങള്‍ വഴിപാടായി മാറുന്നു. ഇറങ്ങിപ്പോക്ക് മാത്രം നടത്താനെത്തുന്ന പ്രതിപക്ഷത്തിന്റെ നിലപാടും വികസനംമുട്ടിക്കുന്നു. ബിജെപി പ്രതിനിധി സ്വപ്ന സുരേഷ് മാത്രമാണ് വികസത്തിനായി ശബ്ദിക്കുന്നത്. പറവൂര്‍: നഗരം നേരിടുന്ന പ്രധാന പ്രശ്നം ഗതാഗതകുരുക്കാണ്. ദേശീയപാത 17 കടന്നു പോകുന്നത് നഗരത്തിലൂടെയാണ്. അറുപത് വര്‍ഷത്തിന് മുന്‍പ് നിര്‍മ്മിച്ച വീതി കുറഞ്ഞ റോഡുകളാണ് നഗരത്തിലുള്ളത്. ഇടതും വലതുമായി പല ഭരണാധികാരികളും വന്നെങ്കിലും സമാന്തരമായി റോഡ് നിര്‍മ്മിച്ച് ഗതാഗതകുരുക്കിന് അറുതി വരുത്തുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നഗരത്തില്‍ മാത്രം എട്ട് അപകട മരണങ്ങളാണ് ഉണ്ടായത്. ദേശീയപാതയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തിട്ട് മുപ്പത്തിയേഴ് വര്‍ഷം കഴിഞ്ഞു. ഈ റോഡ് യാഥാര്‍ത്ഥ്യമായാല്‍ ദീര്‍ഘദൂര വാഹനങ്ങള്‍, കണ്ടെയ്നറുകള്‍ മുതലായ വാഹനങ്ങളുടെ നഗരത്തിലൂടെയുള്ള സഞ്ചാരം ഒഴിവാകും. നഗരത്തിലെ പ്രധാന ജങ്ഷനാണ് ചേന്ദമംഗലം കവല. ഇവിടം വികസിപ്പിച്ചാല്‍ നഗരത്തിലെ ഗതാഗതകുരുക്കിന് ചെറിയ ആശ്വാസമാകും. എന്നാല്‍ ചില മത സംഘടനകളുടെ ഭീഷണി കാരണം ചേന്ദമംഗലം കവല വികസനം ഉപേക്ഷിച്ച അവസ്ഥയാണ്. നീണ്ടൂരില്‍ എസ്സി-എസ്ടി വ്യവസായ പാര്ക്കിന് വേണ്ടി സ്ഥലം ഏറ്റെടുത്തെങ്കിലും മറ്റു നടപടികളായില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുന്നു. വാഹനം കയറാത്ത സ്ഥലമാണ് വ്യവസായ പാര്ക്കിന് വാങ്ങിയത്. സ്വകാര്യ വ്യക്തികള്‍ സ്ഥലം കൈയേറിയതായും ആരോപണമുണ്ട്.നഗരസഭ സ്റ്റേഡിയം ഉപയോഗശൂന്യമായിട്ട് പതിനഞ്ച് വര്‍ഷത്തിലേറെയായി. വെള്ളക്കെട്ടും, കാടുമാണ് പ്രധാന പ്രശ്നം. സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഇന്ന് സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കും എന്ന് പറഞ്ഞതല്ലാതെ യാതൊരു നടപടിയുമായില്ല.പഭൂസ് തീയ്യേറ്ററിനു സമീപം കണ്ണംപറമ്പില്‍ സ്ഥലം ഏറ്റെടുത്ത് മിനി മൊബിലിറ്റി ഹബ്ബാക്കാന്‍ കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങി.നഗരസഭ ഏകകണ്ഠമായി പാസാക്കിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതോടുകൂടി പറവൂര്‍ നഗരം ഇല്ലാതാകും. പ്രതാപം വിളിച്ചോതുന്ന കെട്ടിടങ്ങളും, സ്ഥാപനങ്ങളും, വീടുകളും ഇല്ലാതാവും. പകരം, പറവൂര്‍ പട്ടണം റോഡ് മാത്രമായി മാറും. ഗവര്‍ണര്‍ ഒപ്പിട്ട് അംഗീകാരമായ മാസ്റ്റര്‍ പ്ലാന്‍ ബഹുജന പ്രതിഷേധം ശക്തമായപ്പോള്‍ താത്കാലികമായി മരവിപ്പിച്ചു. 12 മീറ്ററുള്ള റോഡുകള്‍ 30 മീറ്ററായും എട്ട് മീറ്ററുള്ളത് 24 മീറ്ററായും ആറ് മീറ്ററുള്ളത് 12 മീറ്ററായും ആണ് വികസിപ്പിക്കുക. അശാസ്ത്രീയമായാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതെന്ന തിരിച്ചറിവിലാണ് നഗരസഭ. പക്ഷേ, പോംവഴി ഒന്നും കണ്ടെത്താനായില്ല.പൊതുശ്മശാനം ഇല്ലാത്ത നഗരസഭ എന്ന ഖ്യാതി പറവൂരിന് സ്വന്തം. വെടിമറയില്‍ പതിനഞ്ച് വര്‍ഷത്തോളമായി ആധുനീക രീതിയില്‍ പണികഴിപ്പിച്ച ഗ്യാസ് ക്രിമറ്റോറിയം ഇന്നും തുറന്ന് കൊടുത്തില്ല. ശ്മശാനഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയട്ടും അധികാരികള്‍ക്ക് കണ്ട ഭാവമില്ല. ആകെ ആശ്വാസം സാമൂഹ്യ സേവാ ട്രസ്റ്റിന്റെ തോന്നിയകാവിലുള്ള പൊതുശ്മശാനം ആണ്.പത്ത് കിലോമീറ്റര്‍ ചുറ്റളവുള്ള പറവൂര്‍ പട്ടണത്തില്‍ പുറത്ത് നിന്ന് വരുന്നവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യം ഇപ്പോഴും ഇല്ല. ഇ-ടോയ്ലറ്റ് സ്ഥാപിച്ചെങ്കിലും തകരാറിലായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു.പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍ എന്നിവ സംസ്കരിക്കുന്നുണ്ടെങ്കിലും അറവുമാലിന്യങ്ങള്‍, നൂറ് കണക്കിന് ബാര്‍ബര്‍ഷാപ്പുകളില്‍ നിന്നുള്ള മുടി അടക്കമുള്ള മാലിന്യങ്ങള്‍ എന്നിവ സംസ്കരിക്കുന്നതിനുള്ള മാര്‍ഗ്ഗം ഇപ്പോഴും ഇല്ല. അറവു മാലിന്യങ്ങള്‍ പുഴയില്‍ വലിച്ചെറിയുന്നത് പതിവുകാഴ്ചയാണ്. താമരക്കുളത്ത് ഇലക്ട്രോണിക് ഐടി, സ്റ്റാര്‍ട്ടപ്പ് സെന്ററുകള്‍ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചു. പക്ഷേ, എല്ലാം കടലാസില്‍ ഒതുങ്ങി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നടപടിക്ക് ഇത് തടസ്സമായി.താമരക്കുളത്ത് ഇലക്ട്രോണിക് ഐടി, സ്റ്റാര്‍ട്ടപ്പ് സെന്ററുകള്‍ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചു. പക്ഷേ, എല്ലാം കടലാസില്‍ ഒതുങ്ങി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നടപടിക്ക് ഇത് തടസ്സമായി.നഗരസഭ പരിധിയിലുള്ള പുഴകളുടെ സംരക്ഷണത്തിന് വേണ്ടി കരിങ്കല്‍ കെട്ടി സംരക്ഷണഭിത്തി കെട്ടുമെന്ന് പറഞ്ഞതുമാത്രം മിച്ചം. പുഴകള്‍ സ്വകാര്യ വ്യക്തികള്‍ കയേറിക്കൊണ്ടിരിക്കുകയാണ്. നിലവിലെ ടൗണ്‍ ഹാളിന്റെ തെക്ക് വശം അമ്പത് സെന്റ് സ്ഥലം ഏറ്റെടുത്ത് പുതിയ ടൗണ്‍ ഹാള്‍ കം ഷോപ്പിംങ് കോംപ്ലക്സ് നിര്‍മ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, ഒന്നും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: