കൊച്ചി: പൊതുഗതാഗതത്തിന്റെ മികച്ച മാതൃകയായി തിരഞ്ഞെടുത്തതോടെ കൊച്ചി മെട്രോയുടെ ഓട്ടം കൂടുതല്‍ ജനകീയമാകുന്നു. ഫീഡര്‍ സര്‍വീസുകള്‍, ജലമെട്രോ, ഓട്ടോറിക്ഷകള്‍ തുടങ്ങിയവ സംയോജിപ്പിച്ച് മികച്ച പൊതുഗതാഗത സംവിധാനം ഒരുക്കിയതിനാണ് കേന്ദ്ര നഗര വികസന മന്ത്രാലയം പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. 46 നഗരങ്ങളിലെ ഗതാഗതസംവിധാനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് കൊച്ചി മെട്രോയ്്ക്ക് പുരസ്കാരം നല്കാന് തീരുമാനിച്ചത്.
25.6 കിലോമീറ്റര്‍ മെട്രോയില്‍ 16 കിലോമീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത് നേട്ടമായി. പാര്‍ക്കിങ് നയവും പൊതുയാത്രകള്ക്കുള്ള കൊച്ചി വണ്‍ കാര്‍ഡ്, സംയോജിത ജലമെട്രോ, സംയോജിത ബസ് ടൈംടേബിള്‍, എല്ലാ ബസ്സുകളിലും ജിപിഎസ് നടപ്പാക്കാനുള്ള പദ്ധതി, യാത്രക്കാര്‍ക്ക് വിവരം നല്‍കുന്നതിനുള്ള ഓട്ടോറിക്ഷകളിലെ സംവിധാനം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. നവംബര്‍ ആറിന് ഹൈദരാബാദില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അവാര്‍ഡ് സമ്മാനിക്കും.
കൊച്ചി നഗരത്തിലെ മലിനീകരണപ്രശ്നത്തിന് മെട്രോ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ യാത്രികരയെല്ലാം മെട്രോ യാത്രക്കാരാക്കി മാറ്റുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ മെട്രോ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. എന്നാല്‍, മഹാരാജാസ് കോളേജ് വരെ സര്‍വീസ് നീട്ടിയതോടെ മെട്രോ യാത്രക്കാരുടെ എണ്ണമേറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: