മണ്ണാര്‍ക്കാട്: കഴിഞ്ഞ അഞ്ചു ദിവസമായി തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പിലും ഇരട്ടവാരി ഭാഗങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്.ജനങ്ങള്‍ ഭീതിയിലാണ്.ഏഴംഗസംഘ കാട്ടനക്കൂട്ടം വന്‍ കൃഷിനാശമാണ് ഉണ്ടാക്കിയത്.
ഇന്നലെ രാത്രിയോടെ എത്തിയ കാട്ടനകള്‍ വളപ്പില്‍ അവറാന്റെ 300ഉം,നെടുങ്ങോട്ടില്‍ കണ്ണന്റെ 200ഉം വാഴകള്‍ നശിപ്പിച്ചു.വൈദ്യുതി വേലി സ്ഥാപിക്കാത്തതും,ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വം കൊണ്ടുമാണ് കൃഷിനാശം സംഭവിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയില്ലെങ്കില്‍ തിരുവിഴാം കുന്ന് വാസികള്‍ റോഡുപരോധിക്കുമെന്നും,ഡിഎഫ്ഒ ഓഫീസ് മാര്‍ച്ച് നടത്തുമെന്നും കര്‍ഷകരായ കെ.ജെ.ജോസ്,സ്കറിയ,ടി.കെ.ഇപ്പു,മനച്ചിത്തൊടി ഉമ്മര്‍ എന്നിവര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: