വൈക്കം: കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മുനിസിപ്പാലിറ്റിയായി വൈക്കം മാറിയിരിക്കുകയാണെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ പറഞ്ഞു. നഗരസഭയുടെ കെടുകാര്യസ്ഥതയില്‍ പ്രതിക്ഷേധിച്ച് ബിജെപി ടൗണ്‍ കമ്മറ്റി നടത്തിയ സാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ പ്രതിരൂപങ്ങളായിരിക്കുകയാണ് ഇവിടുത്തെ ഉദ്യോഗസ്ഥരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തില്‍ വി.ശിവദാസ്,പി.ആര്‍.സുഭാഷ്,വിനൂപ് വിശ്വം,കെ.ആര്‍.ശ്യം,കെ.ആര്‍.രാജേഷ്,വി.എല്‍.സാബു,കൗണ്‍സിലര്‍മാരായ കുമാരി യു നായര്‍,ഒ.മോഹനകുമാരി,തുടങ്ങിയവര്‍ പ്രസംഗിച്ചു.
















