പുളിങ്കുന്ന്: കണ്ണാടി ഗവ.യൂപി സ്‌കൂള്‍ കേരള പിറവി ദിനാഘോഷം മണ്ണിന്റെ ഗന്ധമുള്ളതായി മാറി. മലയാള ഭാഷ സ്‌നേഹം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുന്നതിന് അക്ഷരങ്ങളും വാക്യങ്ങളും മാതൃഭാഷയില്‍ മണ്ണിലെഴുതി ഒരു പുതുസംസ്‌കാരം രൂപപ്പെടുത്തുന്ന ‘പഴമയുടെ മലയാളം’ ശ്രദ്ധേയമായി.
പ്രഥമാദ്ധ്യാപകന്‍ ടി.എസ്. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രത്യേക അസംബ്ലിയിലൂടെ കേരളപ്പിറവി ദിന പ്രതിജ്ഞ എടുത്തു. അദ്ധ്യാപകരായ മിനിമോള്‍ ഫ്രാന്‍സിസ്, പി.പി. ബിജു, എ. സുനില്‍, പി.എസ്. ആശ, കെ.എസ്. ശരത്ത്, എസ്എംസി ചെയര്‍മാന്‍ ഒ.സി. സന്തോഷ് സ്‌കൂള്‍ ലീഡര്‍ അലോന തുടങ്ങിയവര്‍ സംസാരിച്ചു.
















