ഇനി ഷാര്ജയ്ക്കുപോകാം എന്നു പറഞ്ഞാല്‍ ഷാര്‍ജയിലെ രാജ്യാന്തര പുസ്തകമേളയ്ക്കുപോകാം എന്നു കൂടിയാണ്. അത്രയ്ക്ക് ആയിക്കഴിഞ്ഞു ലോകത്തെ പ്രധാന പ്രസാധകരും എഴുത്തുകാരും ആവേശത്തോടെ സന്ദര്‍ശിക്കുന്ന ഷാര്‍ജ പുസ്തകമേള. ലോകത്തിലെ തന്നെ വലിയ മൂന്നാമത്തെ പുസ്തക മേളയാണിത്.
നവംബര്‍ ഒന്നിന് ആരംഭിച്ച് 11ന് അവസാനിക്കുന്ന പുസ്തക മേള അക്ഷരങ്ങളുടേയും വായനയുടേയും ഉത്സവമാണ്.എഴുത്തുകാരും രാഷ്ട്രീയം,സിനിമ തുടങ്ങിയ മേഖലകളിലുള്ളവര്‍ മലയാളത്തില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറോളം പേര് മേളയില്‍ പങ്കെടുക്കും. യു.കെ ആണ് ഇത്തവണത്തെ അതിഥി രാജ്യം. എം.ടി.വാസുദേവന്‍ നായരാണ് മേളയില്‍ മലയാളത്തിന്റെ മുഖ്യ ആകര്‍ഷണം.
സാറാ ജോസഫ്,സി.രാധാകൃഷ്ണന്,വി.ജെ.ജയിംസ്,അനില്‍ പനച്ചൂരാന്,ഏഴാച്ചേരി രാമചന്ദ്രന്, ജോര്‍ജ് ഓണക്കൂര്‍, എംഎ ബേബി,കമല്‍,ആഷിഖ് അബു,എം ജയചന്ദ്രന് എന്നിവര്‍ മേള സന്ദര്‍ശിക്കും. ഷാര്‍ജ ബുക് അതോറിറ്റിയാണ് സംഘാടകര്‍. മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മേള തുങ്ങിയത്.ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശമായിരുന്നു ഇതിനു പിന്നില്‍. ലോകത്തെ എണ്ണം പറഞ്ഞ 250 പ്രസാധകര് പങ്കെടുക്കുന്നു.
ലക്ഷക്കണക്കിനു പേര് സംബന്ധിക്കുന്ന മേളയില്‍ മുന്‍പത്തെപ്പോലെ വലിയ കൂട്ടം മലയാളികളെ ഇത്തവണയും സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. പത്തു ദിവസം നീളുന്ന മേളയില്‍ പുസ്തക പ്രകാശനം,ചര്‍ച്ച,കവിയരങ്ങ്,കുട്ടികളുടെ പരിപാടി തുടങ്ങിയവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: