മലപ്പുറം: പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. താനൂര്‍ സിഐ അലവിയാണ് യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തിയത്. പൂവാലശല്യത്തിനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ എന്നാണ് നടന്നതെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല. പോലീസ് സ്‌റ്റേഷന്റെ അകത്തുനിന്ന് തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പോലീസുകാര്‍ പ്രചരിപ്പിച്ചതാവാമെന്ന സംശയവും ഉയരുന്നുണ്ട്.
മുമ്പ് പരപ്പനങ്ങാടി സ്റ്റേഷനിലെ പ്രതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികളോട് പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് പോലീസിന് കൃത്യമായ മാര്‍ഗ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രാകൃത ശിക്ഷാ രീതി തുടരുന്നത്.
















