കൊച്ചി: പുതുക്കിയ റെയില്‍വേ ടൈം ടേബിള്‍ ഇന്ന് നിലവില്‍ വരും. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ സമയത്തില്‍ 5 മിനിറ്റ് മുതല്‍ 10 മിനിറ്റ് വരെ മാറ്റമുണ്ടാകും.
പുതിയതായി അനുവദിച്ച കൊച്ചുവേളി-മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ,ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും എന്നത് പിന്നീട് പ്രഖ്യാപിക്കും.
അതേസമയം തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് രാവിലെ 10 ന് മുന്‍പായി എറണാകുളത്ത് എത്തും വിധം ക്രമീകരിക്കണമെന്ന യാത്രക്കാരുടെ ആവശ്യം റെയില്‍വേ പരിഗണിച്ചില്ല. ഇന്ന് മുതല്‍ രാവിലെ 10.10 ന് ട്രെയിന്‍ എറണാകുളത്ത് എത്തുന്ന രീതിയിലാണ് പുനര്‍ക്രമീകരണം.
















