തിരുവനന്തപുരം : ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ വ്യാജ സിഡികള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ 16 പേര്‍ അറസ്റ്റിലായി.
കരുനാഗപ്പള്ളി പുതിയകാവ് ഹൈടെക് ഇലക്‌ട്രോണിക്‌സ് ഷോപ്പുടമ മുഹമ്മദ് ഷജീര്‍, പുതിയകാവ് സി.എം. മൊബൈല്‍ സിറ്റി ഷോപ്പുടമ ശ്രീക്കുട്ടന്‍, വെട്ടിക്കവല ഡിവിക്‌സ് സിസ്റ്റംസ് ഷോപ്പുടമ ജിഷ്ണു, പത്തനാപുരം എസ്.എസ്. മൊബൈല്‍സ് ഷോപ്പുടമ ഷിറാജ്, അമ്പലപ്പുഴ കളര്‍കോട് അമ്മൂസ് ഷോപ്പുടമ ഓംപ്രകാശ്, ചെങ്ങന്നൂര്‍ നിസ്സരി മ്യൂസിക് ഷോപ്പുടകളായ റിന്റു കെ. രഞ്ചി, വിപിന്‍ കൃഷ്ണ, ഒല്ലൂര്‍ക്കര മണ്ണുത്തി കിവീസ് ഷോപ്പുടമ ബിജോ ജോര്‍ജ്ജ്, മണ്ണുത്തി സിഡി സെന്റര്‍ ഷോപ്പുടമ ജോമോന്‍, ആലത്തൂര്‍ ന്യൂ സജ്‌ന മൊബൈല്‍സ് ഷോപ്പുടമ ഇസ്മായില്‍, അടൂര്‍ ഗ്യാലക്‌സി മൊബൈല്‍സ് ഷോപ്പുടമ ശ്രീക്കുട്ടന്‍, കലഞ്ഞൂര്‍ റിംഗ്‌ടോണ്‍ മൊബൈല്‍സ് ഷോപ്പുടമ അജാജ്, കോട്ടയംമാടപ്പള്ളി തെങ്ങണ അമ്മൂസ് കമ്മ്യൂണിക്കേഷന്‍ ഷോപ്പുടമ ശ്രീരാജ്, എരുമേലി സൈകോ ടൈമസ് ഷോപ്പുടമ സുബിന്‍ ചെറിയാന്‍, മുണ്ടക്കയം മൊബൈല്‍ ഫോണ്‍ സെന്റര്‍ ഷോപ്പുടമ ഫഹദ് കലാം, യുവേസ് സിഡി സെന്റര്‍ ഷോപ്പുടമ സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ഇവയില്‍ മിക്ക മൊബൈല്‍ കടകളും പ്രധാന സ്‌കൂളുകളുടെ പരിസരത്ത് സ്ഥിതി ചെയ്യുന്നവയാണ്.
















