കൊച്ചി: താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ അമിതവണ്ണവും പ്രമേഹം-2 ഉം പൂര്‍ണ്ണമായി ഭേദമാക്കാമെന്ന് കിംസ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ഐ അബ്്ദുള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
85,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് ശേഷം രണ്ട് ദിവസത്തെ വിശ്രമം മാത്രമാണ് ആവശ്യം. താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ തൈറോയ്ഡും, ഹെര്‍ണിയയും ചികിത്സിച്ച് ഭേദമാക്കാനും ആവശ്യമായ സൗകര്യം ആശുപത്രിയില്‍ നിലവിലുണ്ട്.
ഡോ. പത്മനാഭനാണ് ഈ വിഭാഗത്തിന്റെ തലവന്‍. ഇതിനോടകം ആയിരത്തോളം ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിഞ്ഞതായും അവര്‍ പറഞ്ഞു.
















