ആലുവ: താന്ത്രികാചാര്യന്‍ കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെ 104-ാമത് ജന്മദിനമായ ഇന്ന് ആചാര്യ സ്മൃതിദിനമായി ആചരിക്കും. അനുസ്മരണ സമ്മേളനം ഡോ. വിരൂപക്ഷ ജതിപാല് ഉദ്ഘാടനം ചെയ്യും. കല്‍പ്പുഴ നമ്പൂതിരിപ്പാടിന്റെ സ്മരണാര്‍ത്ഥം നല്‍കിവരുന്ന ആചാര്യ പുരസ്ക്കാര സമര്‍പ്പണവും നടക്കും. പൂന്തോട്ടത്തില്‍ പുടവരില്ലത്ത് വാസുദേവന്‍ നമ്പൂതിരി, കൈമുക്ക് വൈദികന് ജാതവേദന്‍ നമ്പൂതിരി, കെ.പി. അച്ച്യുത പിഷാരടി എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി മാനേജിങ്ങ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: