കോട്ടയം: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയിരുന്നെങ്കില്‍ ഇന്ത്യാ വിഭജനം നടക്കില്ലായിരുന്നു എന്ന് പി.സി.ജോര്‍ജ് എംഎല്‍എ അഭിപ്രായപ്പെട്ടു. സര്‍ദാര്‍വല്ലഭായ് പട്ടേലിന്റെ 142-ാം ജന്മദിനത്തോടനുബന്ധിച്ചു പട്ടേല്‍ സാംസ്‌കാരികവേദി കോട്ടയത്ത് സംഘടിപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ വിഘടിച്ചുനിന്ന നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച ദേശസ്‌നേഹിയായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. ഐക്യകേരളത്തിന്റെ മഹത്വത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍, പട്ടേലിനെ പോലുള്ള രാജ്യസ്‌നേഹികളെ വിസ്മരിക്കുന്നത് അപമാനമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജ്യത്തെ 654 ജില്ലാ കേന്ദ്രങ്ങളില്‍ ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കുവേണ്ടി കൂട്ടയോട്ടം സംഘടിപ്പിക്കുന്ന ഈ അവസരത്തില്‍ കേരള സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നത് അപമാനകരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി കുറ്റപ്പെടുത്തി. കൂട്ടയോട്ടത്തില്‍ പങ്കെടുത്ത സ്‌കൂളുകള്‍ക്ക് ട്രോഫികളും വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മദ്ധ്യമേഖല പ്രസിഡന്റ് അഡ്വ. എന്‍. കെ. നാരായണന്‍ നമ്പൂതിരി വിതരണം ചെയ്തു. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സാംസ്‌കാരികവേദി ജില്ലാ കണ്‍വീനര്‍ സി.എന്‍ സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. എസ്. ജയസൂര്യന്‍, കെ.പി. സുരേഷ്, ലിജിന്‍ ലാല്‍, അഖില്‍ രവീന്ദ്രന്‍, റ്റി. എന്‍. ഹരികുമാര്‍, എം. എസ്. കരുണാകരന്‍, റ്റി. എ. ഹരി കൃഷ്ണന്‍, പി. സുനില്‍കുമാര്‍, കെ. പി. ഭുവനേശ്, റീബാ വര്‍ക്കി, പി. ജി. ബിജുകുമാര്‍, പി. എസ്. ഹരിപ്രസാദ്, വി. സി.അജികുമാര്‍, സുമാ വിജയന്‍, കെ. എ. തോമസ്, കെ. കെ. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു
















