തിരൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് വിപിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളിലൊന്ന് കണ്ടെടുത്തു. തെളിവെടുപ്പിനിടെ പുളിഞ്ചോട്ടിലെ ഒരു കുളത്തില്‍ നിന്നാണ് 44 ഇഞ്ച് നീളമുളള വടിവാള്‍ കണ്ടെത്തിയത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് തിരിച്ചില്‍ നടത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ കുളത്തിലേക്ക് വലിച്ചെറിഞ്ഞതാകാമെന്നാണ് പോലീസിന്റെ നിഗമനം. ദിവസങ്ങള്‍ക്ക് മുമ്പ് കേസിലെ മുഖ്യപ്രതി സാബിനൂളിന്റെ വീട്ടില്‍ നിന്ന് രണ്ട് വടിവാളുകളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: