അഗളി:ദിവസവും ആയിരക്കണക്കിനാളുകള്‍ യാത്ര ചെയ്യുന്ന മണ്ണാര്‍ക്കാട് ചിന്നത്തടാകം അന്തര്‍ സംസ്ഥാന പാതയിലെ യാത്രാ ദുരിതം അടിയന്തിരമായി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബിജെപി.അഗളി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.നിലവില്‍ ഉള്ള റോഡ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദവും പരിസ്ഥിതിക്ക് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താതുമായ റോഡ് നിര്‍മ്മിച്ച് യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.ബി.ജെ.പി.അഗളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാകേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സി.സി.മോഹന്‍ദാസ്,മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സെക്രട്ടറി പി.ജി.ഗോപകുമാര്‍, അഗളി ഗ്രാമപഞ്ചായത്തംഗം കവിത സൗന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: