ചിറ്റൂര്‍:ഗുരുദേവന്റെ ആദര്‍ശങ്ങളേയും സന്ദേശങ്ങളേയും രാഷ്ടീയക്കാര്‍ വളച്ചൊടിക്കുകയാണെന്ന് എസ്.എന്‍.ഡി.പി.യോഗം വൈ:പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി.ചിറ്റൂര്‍ യൂണിയന്റെ പ്രാര്‍ത്ഥന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈഴവ സമുദായത്തിന് രാഷ്ടീയമില്ലെന്നു പറയാന്‍ രാഷ്ട്രീയക്കാര്‍ക്ക് അര്‍ഹതയില്ല.ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.യൂണിയന് സെക്രട്ടറി കെ.ഫല്ഗുനന് അദ്ധ്യക്ഷത വഹിച്ചു.മുതിര്‍ന്ന യോഗം അംഗങ്ങളേയും വിഗ്രഹ ശില്പി ബെന്നി.ആര്. പണിക്കരേയും യോഗംദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ആദരിച്ചു.
അദ്വൈത ആശ്രമം സെക്രട്ടറി ശിവ സ്വത്ര പാനന്ദ സ്വാമികള്‍,സന്തോഷ് ചെറാക്കുളം,ആര്.മാധവന് മാസ്റ്റര്‍, കെ.ആര്.ഗോപിനാഥ്, വി.പി.ചന്ദ്രന്, എം.വിശ്വനാഥന്, എന്‍.ആര്.സുരേഷ്, കെ.എസ്.ശ്രീജേഷ്, ടി.കെ.ഭരത് കുമാര്‍, ആര്.കാര്വര്ണ്ണന് എന്നിവര്‍ പ്രസംഗിച്ചു.ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠ ശിവ സ്വരൂപാനന്ദ സ്വാമികള്‍ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: