Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വല്ല്യേട്ടന്‍ കണ്ണുരുട്ടും; കാനം പത്തിമടക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 11:20 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിരട്ടലില്‍ കാനത്തിന്റെ ഭീഷണികള്‍ക്ക് ആയുസ്സ് ഒരാഴ്ച മാത്രം. വിരട്ടലിനെ തുടര്‍ന്ന് പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങുകയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാനം. കാനത്തിന്റെ ശക്തമായ അഭിപ്രായങ്ങളുടെ കാലാവധി അടുത്ത മന്ത്രിസഭായോഗം വരെ അല്ലെങ്കില്‍ അടുത്ത എല്‍ഡിഎഫ് യോഗം വരെ മാത്രം. കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയ ശേഷം നിലപാടുകളില്‍ നിന്ന് പിന്‍വാങ്ങുന്നത് പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടാണെന്ന് സിപിഐയ്‌ക്കുള്ളില്‍ തന്നെ കാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

ഭരണപങ്കാളിയായി നിന്നുകൊണ്ട് വിവാദ വിഷയങ്ങളിലുള്ള കാനത്തിന്റെ പ്രതികരണം പലപ്പോഴും പ്രതിപക്ഷനേതാവിന്റെ സ്വരത്തിലാണ്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങി ഏറ്റവും ഒടുവില്‍ എജി വിഷയം വരെ ഇതാണ് സൂചിപ്പിക്കുന്നത്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി അറിയാതെ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചതിനെതിരെ കാനം ശക്തമായി പ്രതികരിച്ചിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം കൂടി തീരുമാനമെടുത്താല്‍ എന്തെങ്കിലും നടക്കുമോ എന്നായിരുന്നു കാന ത്തിന്റെ ചോദ്യം.

കൂടാതെ, കൈയേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട, നിശ്ചയദാര്‍ഢ്യം മതിയെന്നും വ്യക്തമാക്കിയിരുന്നു. അടുത്ത എല്‍ഡിഎഫ് യോഗം വരെയേ ഇതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. സബ്കളക്ടറെ ഇടുക്കിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് തൂക്കിയെറിഞ്ഞപ്പോള്‍ മൂക്കത്ത് വിരല്‍വയ്‌ക്കാനേ കാനത്തിനായുള്ളൂ. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാകട്ടെ വായ തുറക്കാനുമായില്ല.

കുട്ടി ജനിക്കുന്നതിന് മുന്‍പ് നൂലുകെട്ടേണ്ട കാര്യമി ല്ലെന്നായിരുന്നു അതിരപ്പിള്ളി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് കാനത്തിന്റെ പ്രതികരണം. എന്നാല്‍ ജലസേചന പദ്ധതി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ കാനത്തിന് മിണ്ടാട്ടമില്ല. ഏറ്റവും ഒടുവില്‍ മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ എജിക്കെതിരെ കാനം രംഗത്തു വന്നു.

എജിക്ക് സര്‍ക്കാരിന് മുകളില്‍ അധികാരമില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. മന്ത്രിസഭാ യോഗം നാളെ നടക്കാനിരിക്കെ കാനം അയഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം എജി നിലപാട് കടുപ്പിച്ചതോടെ കാനം പത്തിമടക്കി. യുഎഇ കോണ്‍സുലേറ്റിന് തിരുവനന്തപുരത്ത് കുടപ്പനക്കുന്നില്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം റവന്യൂ മന്ത്രി അറിയുന്നത് കാബിനറ്റ് യോഗത്തിലാണ്.

പ്രതിഷേധം ഉള്ളിലൊതുക്കി സമ്മതം മൂളാനേ മന്ത്രിക്കു സാധിച്ചുള്ളൂ. കാനം എതിര്‍ത്തെങ്കിലും പിന്നീട് അഭിപ്രായം ഒന്നും പറഞ്ഞില്ല.തങ്ങള്‍ക്കുള്ള അഭിപ്രായ സ്വാതന്ത്യം നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ മന്ത്രിമാരാരും ഇപ്പോള്‍ മന്ത്രിസഭായോഗങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറില്ല. നിയമമന്ത്രി എ.കെ ബാലന്‍ ഒട്ടുമിക്ക കാര്യങ്ങളിലും അഭിപ്രായം പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ഈയിടെയായി ബാലനും പിന്‍വലിഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.