കാലടി: ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ കേരളപ്പിറവി ദിനാഘോഷവും മാതൃഭാഷാ വാരാചരണവും നടക്കും. നാളെ രാവിലെ 10.30 ന് കനകധാരാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം വൈസ്-ചാന്‍സലറുടെ ചുമതല വഹിക്കുന്ന പ്രൊ-വൈസ് ചാന്‍സലര്‍ ഡോ.ധര്മ്മരാജന് പി.കെ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ പ്രൊഫസര്‍ പി.എസ്. രാധാകൃഷ്ണന് പഠനത്തിലും ഭരണത്തിലും മാതൃഭാഷായുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. സര്‍വ്വകലാശാല നൃത്തവിഭാഗത്തിന്റെ നേതൃത്വത്തില്എന്. വി. കൃഷ്ണ വാരിയരുടെ കാളിദാസന്റെ ‘സിംഹാസനം’, മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ‘ഗീതാജ്ഞലി’ എന്നീ കവിതകളുടെ ദൃശ്യാവിഷ്കാരം, സോപാനസംഗീതം, കവിതാലാപനം എന്നിവ അവതരിപ്പിക്കും. നവംബര്‍ 2-ാം തീയതി മുതല്‍ ജീവനക്കാര്‍ക്കായി സാഹിത്യരചന, പ്രശ്നോത്തരി, പ്രസംഗം, കവിതാലാപനം, മലയാളം തര്‍ജ്ജമ തുടങ്ങിയ മത്സരങ്ങളും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: