കൊച്ചി: പൊതു ഇടങ്ങള്‍ തിരിച്ചുപിടിച്ച് മതേതരത്വത്തിനായി പോരാടണമെന്ന് ജനതാദള്‍ യുണൈറ്റഡ് ദേശീയ സെക്രട്ടറി ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്. ‘മതേതര ഭാരതം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ കരുവേലിപ്പടി ടാഗോര്‍ ലൈബ്രറി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.യു. ചന്ദ്ര ശേഖരന് പിള്ള അദ്ധ്യക്ഷനായി. എം.ആര്. ശശി, അനു സെബാസ്റ്റ്യന്‍, എ.കെ. രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: