കാക്കനാട്: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കളക്ടറേറ്റ് സിഗ്നല്‍ ജംഗ്ഷനിലും സിവില്‍ സ്റ്റേഷനു ചുറ്റുമായി പുതിയ ട്രാഫിക് പരിഷ്ക്കാരം ഇന്നലെ മുതല്‍ നിലവില്‍വന്നു. കളക്ടറേറ്റ് ജംഗ്നിലെ സിഗ്നല്‍ സംവിധാനത്തിനു മാറ്റം വരുത്തിയാണ് പരിഷ്കാരണം. ഇതിനായി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ കാക്കനാട് സിഗ്നല്‍ ജംഗ്ഷനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ചു.
ത്രീവേ സിഗ്നല്‍ സംവിധാനമായിരിക്കും നടപ്പാക്കുക. വാഴക്കാല ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ സിഗ്നല്‍ മുറിച്ചു കടക്കാതെ ഫ്രീ ലെഫ്റ്റായി തിരിഞ്ഞ് ജില്ലാ പഞ്ചായത്തിനു മുന്നിലുള്ള റോഡിലേക്ക് കയറി കാക്കനാട് ജംഗ്ഷനിലെത്തി ഇന്‍ഫോപാര്‍ക്ക് ഭാഗത്തേക്കും പള്ളിക്കര ഭാഗത്തേക്കും പോകാം. ഇന്‍ഫോപാര്‍ക്ക് ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്നല്‍ ക്രോസ് ചെയ്ത് പോകണം. മറ്റു മൂന്നു വശങ്ങളിലേക്കും സിഗ്നല്‍ അനുസരിച്ച് തന്നെയാണ് വാഹനങ്ങള്‍ പോകേണ്ടത്. ജില്ലാ പഞ്ചായത്തിനു മുന്നിലുള്ള റോഡ് വണ്‍വേ ആയിരിക്കും. കാക്കനാട് ജംഗ്ഷന് ഭാഗത്തേക്ക് മാത്രമേ പോകാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: