തൃപ്പൂണിത്തുറ: രാജനഗരിയില്‍ മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ കഴിയുന്നില്ലെന്ന ശാപമാണ് തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ നേരിടുന്നത്. ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് കൂറ്റന്‍ കോണ്‍ക്രീറ്റ് സൗധങ്ങളുടെ നിര്‍മ്മാണം ആരംഭിച്ച് പകുതി വഴിയില്‍ ഉപേക്ഷിക്കുന്നു. സംസ്ഥാന പാതയും കൊച്ചി-മധുര ദേശീയ പാതയും കടന്നു പോകുന്ന കണ്ണന്‍കുളങ്ങര ജംഗ്ഷനിലെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച ഷോപ്പിംഗ് കോംപ്ലക്സ് ഇതിനൊരു ഉദാഹരണമാണ്. ഇവിടെയായിരുന്നു നഗരസഭാ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയിരുന്നത്. കഴിഞ്ഞ മഴക്കാലത്ത് മാലിന്യങ്ങള്‍ എല്ലാം പുറത്തേക്കു ഒഴുകുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവ നീക്കം ചെയ്യാന്‍ നഗരസഭ തയ്യാറായത്. ഇതിനായി ലക്ഷങ്ങള്‍ നഗരസഭക്ക് ചെലവഴിക്കേണ്ടി വന്നു. ജനങ്ങളുടെ നികുതി പണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതില്‍ നാട്ടുകാരില്‍ പ്രതിഷേധം ഉയരുന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: