കൊച്ചി: മതംമാറി വിവാഹം കഴിച്ച ഡോ. ശ്വേതയെ മാതാപിതാക്കള്‍ അന്യായമായി തടവിലാക്കിയെന്നാരോപിച്ച് ഭര്‍ത്താവ് തൃശൂര്‍ സ്വദേശി റിന്റോ ഐസക്ക് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കഴിഞ്ഞ ദിവസം ഹേബിയസ് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി റിന്റോയോടും ശ്വേതയോടും വിവാഹ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.
ഹര്‍ജി നിലനില്‍ക്കെ അന്യായ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് റിന്റോയുടെ അടുത്ത് എത്തിയ ഡോ. ശ്വേത താന്‍ തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രയിലായിരുന്നെന്നും അവിടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് യോഗ കേന്ദ്രത്തിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദയംപേരൂര്‍ പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
















