കോട്ടയം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുന്നുംപുറത്ത് മലയില്‍ അര്‍ച്ചന സതീഷിന് ഭാരതീയ വിശ്വബ്രാഹ്മണമഠം ട്രസ്റ്റ് ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ ആചാര്യയുടെ നേതൃത്വത്തില്‍ ധനസഹായം നല്‍കി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തെങ്ങണായില്‍ ഉണ്ടായ വാഹനാപകടത്തില്‍ പിതാവ് സനീഷ് മരണപ്പെടുകയും അപകടത്തില്‍നിന്നും രക്ഷപ്പെട്ട അര്‍ച്ചനയുടെ തുടര്‍ചികിത്സയ്‌ക്കുവേണ്ടിയുള്ള ധനസഹായ നിധിയിലേക്കാണ് ഈ തുക കൈമാറിയത്. വിവിധ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹത്തില്‍ ദുരിതംഅനുഭവിക്കുന്ന ആളുകള്‍ക്ക് ഒരുകൈത്താങ്ങ് ആവുക എന്നതാണ് ട്രസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യം എന്ന് പ്രസിഡന്റ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഡയറക്ടര്‍ ലാല്‍കൃഷ്ണ, രാജന്‍ബാബു, സെക്രട്ടറി സുജിത്ത്.എസ്, ട്രഷറര്‍ രാജീകുമാര്‍.കെ.എസ്, കമ്മിറ്റിയംഗങ്ങളായ കെ.ടി.രാജു, അരുണ്‍കുമാര്‍, വാര്‍ഡ് മെമ്പര്‍, സാറാമ്മ സാബു, വിഎസ്എസ് ശാഖാ സെക്രട്ടറി കെ.വി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
















