വൈക്കം: കോടതിയുടെ തീരുമാനം അംഗീകരിക്കുമെന്നും അഖിലയെ 27ന് സുപ്രിംകോടതിയില്‍ ഹാജരാക്കുമെന്നും അഖിലയുടെ അച്ഛന്‍ കെ.എം. അശോകന്‍ പറഞ്ഞു. മകള്‍ക്ക് ഏത് മതവും സ്വീകരിക്കാം. താന്‍ എതിര്‍ക്കുന്നത് തീവ്രവാദത്തെയാണ്. ഷെഫിന്‍ ജഹാനും അയാളുടെ ഗ്രൂപ്പും തീവ്രവാദ ബന്ധമുള്ളവരാണ്.
ഈ കാര്യങ്ങളൊക്കെ കോടതിയുടെ മുന്നിലും വന്നിട്ടുണ്ട്. കോടതി ശരിയായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഖില വീട്ടുതടങ്കലിലാണെന്ന ആരോപണം വ്യാജമാണ്. സ്വന്തം തീരുമാനപ്രകാരമാണ് അഖില പുറത്തിറങ്ങാത്തതെന്നും അശോകന്‍ പറഞ്ഞു. നിര്‍ബന്ധിച്ച് അയയ്‌ക്കാന്‍ അവള്‍ കൊച്ചുകുട്ടിയല്ല.
കേസിന്റെ തുടക്കം മുതല്‍ തന്നെ വലിയ രീതിയിലുള്ള പ്രചാരണങ്ങളാണ് തനിക്കും കുടുംബത്തിനും നേരെ നടക്കുന്നതെന്നും അശോകന്‍ പറഞ്ഞു. കേസ് കോടതി പരിഗണിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അശോകന്റെ വീടിന് തിങ്കളാഴ്ച കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയത്.
















