മുഹമ്മ: എബി വിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ വൈദ്യ ശാസ്ത്ര പഠനത്തിന്. എംബിബിഎസ്, ബിഎഎംഎസ്, ബിഡിഎസ് പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടിയാണ് ഇവര്‍ ആതുര സേവനത്തിന്റെ പാഠം പഠിക്കുന്നത്.
ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറിയില്‍ നിന്നും തിളക്കമാര്‍ന്ന വിജയം കൊയ്ത പി. കെ. സുസ്മിത എംബി ബിഎസിനും അബീഷ്അഘല്ല, വി. എ. അന്‍സില, എന്‍. എന്‍. ശ്രുതി എന്നിവര്‍ ബിഎഎംഎസിനും ഡി. ഐശ്വര്യലക്ഷ്മി, എം. ഹരിത, പി. ജി. ദൃശ്യ എന്നിവര്‍ ബിഡിഎസിനും പ്രവേശനം നേടി. വിദ്യാര്‍ഥിനികളെ പി ടിഎയും മാനേജുമെന്റും സ്റ്റാഫും അഭിനന്ദിച്ചു.
മുന്‍വര്‍ഷങ്ങളില്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ അഖി ല്‍, ശ്രിലേഷ്, ജീന എന്നിവര്‍ ഡോക്ടര്‍മാരായി. അനശ്വര, നിരഞ്ജന പാര്‍ത്ഥന്‍, ശില്‍പ്പ, ലിന്റോജോസ് എന്നിവര്‍ എംബി ബിഎസിനും ഫെബിന്‍ഷാ ബിഡി എസി നും അമൃത ബി എഎം എസിനും പഠിക്കുന്നു. സ്‌ക്കൂ ളിന് അഭിമാനമായി മാറുകയാണ് ഈ വിദ്യാര്‍ത്ഥിനികള്‍
















