എടപ്പാള്‍: കോലത്രക്കുന്ന് എസ്സി കോളനി ശുദ്ധജല പദ്ധതി പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി. ഇനിയും യാഥാര്‍ഥ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് കലക്ടര്‍ക്കു വീണ്ടും നിവേദനം നല്‍കാനൊരുങ്ങുകയാണ് കോളനിവാസികള്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയുടെ ഫണ്ടില്‍നിന്ന് പദ്ധതിക്കായി ഒരുകോടി രൂപ വകയിരുത്തിയത്.
എംപി ഫണ്ട് വിനിയോഗിച്ച് കോളനികള്‍ ദത്തെടുത്ത് വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തുക വകയിരുത്തിയത്. കോളനിയിലെ റോഡുകള്‍ നവീകരിച്ചെങ്കിലും ശുദ്ധജല പദ്ധതി ഇനിയും ആരംഭിച്ചില്ല.
35 ലക്ഷം രൂപ വിനിയോഗിച്ച് ഇതിനായി കൂറ്റന്‍ ടാങ്ക് സ്ഥാപിക്കുകയും കിണര്‍ നവീകരിക്കുകയും ചെയ്ത് ചില വീടുകളിലേക്ക് പൈപ്പ്ലൈന് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ജോലികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ജലവിതരണം ഇനിയും ആരംഭിച്ചിട്ടില്ല. വേനല്‍ ആരംഭിക്കുന്നതോടെ പ്രദേശം കടുത്ത വരള്‍ച്ചയുടെ പിടിയിലകപ്പെടും. എങ്ങനെയെങ്കിലും പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് കോളനി നിവാസികളുടെ നേതൃത്വത്തില്‍ കലക്ടര്‍ക്കു പരാതി നല്‍കുന്നത്.
നേരത്തേ ഇതുസംബന്ധിച്ച് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും ജില്ലാ പട്ടികജാതി ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: