പാക്കിസ്ഥാന് ഭീകരരുടെ സുരക്ഷിത താവളമാണെന്ന് അമേരിക്കയ്ക്ക് ഉത്തമബോധ്യം. പാക്കിസ്ഥാന് തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ അവരെ അമര്‍ച്ച ചെയ്യാന്‍ വേറെ വവിനോക്കുമെന്ന് അമേരിക്ക പറഞ്ഞതിന്റെ അടിസ്ഥാനം ഇതാണ്. ജനീവയില്‍ നടന്ന പത്രസമ്മേളനത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ട്രില്ലേഴ്സനാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട് തുറന്നു പറഞ്ഞത്.
അമേരിക്കയിലെ മുന്‍ പ്രസിഡന്റുമാര്‍, പാക്കിസ്ഥാന്റെ ഭീകരതയെ താലോലിക്കുന്ന പ്രവണതയോട് അഴകൊഴമ്പന്‍ സമീപനമാണ് സ്വീകരിച്ചിരുന്നത്. അന്ന് ഇന്ത്യ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഇത്തരം കാര്യങ്ങള്‍ അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ആയുധക്കച്ചവടം തന്നെയായിരുന്നു ഇതിനു പിന്നില്‍. ഇപ്പോള്‍ അമേരിക്ക വന്‍ ഭീഷണിയാണ് ഭീകരരില്‍നിന്നും നേരിടുന്നത്. അതിന്റെ തിക്തഫലങ്ങള്‍ അവര്‍ അനുഭവിച്ചിട്ടുമുണ്ട്. ട്രംപ് ഭരണകൂടത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതും ഈ ഭീഷണിയാണ്.
പക്ഷേ പാക്കിസ്ഥാന്റെ ഭീകരരോടുള്ള പ്രണയം അത്രപെട്ടെന്നു അവസാനിക്കുമെന്നു തോന്നുന്നില്ല. അവരുടെ രക്തത്തില്‍ കലര്‍ന്നിട്ടുള്ളതാണ് അത്. സര്‍ക്കാരും സൈന്യവും അവിടെ എപ്പോഴും രണ്ടുവഴിക്കാണ്. സൈന്യമാണ് ഭീകരര്‍ക്കു താങ്ങും തണലുമാകുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: