കൊച്ചി: ഒബ്റോണ്‍ മാളില്‍ ഫ്ളോറ എയര്‍പോര്‍ട്ട് ഹോട്ടലിന്റെ സഹകരണത്തോടെ നടന്ന കേക്ക് മിക്സിംഗ് ഹൈബി ഈഡന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എറണാകുളം ബാലികാരാം കോണ്‍വെന്റ് സ്‌കൂളിലെ കുട്ടികളുും അധ്യാപകരും പങ്കെടുത്തു. ഒബ്റോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. മുഹമ്മദിന്റെ നേതൃത്വത്തിലാണ് കേക്ക് മിക്സിങ് അരങ്ങേറിയത്. 1000 കിലോ ചേരുവകള്‍ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കുന്നത്.
ഡിസംബര്‍ ആദ്യവാരം മുതല്‍ ഒബ്റോണിലും ഹോട്ടല്‍ ഫ്ളോറയിലും കേക്ക് ലഭ്യമാകും. കേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. മാള്‍ മാനേജിംഗ് ഡയറക്ടര്‍ എം.എം. സുഫൈര്‍, സെന്റര്‍ മാനേജര്‍ ജോജി ജോണ്‍, ഫ്ളോറ ഹോട്ടല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഉമേഷ് രാജു, എക്സിക്യൂട്ടിവ് ഷെഫ് റോയ് പോത്തന്‍, പേസ്ട്രി ഷെഫ് യു.എ സഖീര്‍ തുടങ്ങിയര്‍ പങ്കെടുത്തു.
















