കോട്ടയം: ജനജാഗ്രത യാത്രയില്‍ ബിജെപിയേയും ആര്‍എസ്എസിനെയും കുറ്റപ്പെടുത്തുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎം പ്രവര്‍ത്തകരുടെ കൊലക്കത്തിക്ക് ഇരയായ സഖാവ് രഘുവിനെ മറക്കരുതെന്ന് യുവമോര്‍ച്ച. കോട്ടയത്ത് പ്രസംഗിക്കുമ്പോള്‍ സിപിഐ യുടെ സംസ്ഥാന സെക്രട്ടറി ഒരിക്കലും മറക്കാന്‍ പാടില്ലാത്ത പേരയായിരുന്നു രഘുവിന്റേത്.
എന്തുകൊണ്ട് ആണ് സി പിഐക്ക് വേണ്ടി രക്തസാക്ഷിയായ രഘുവിനെ മറന്ന് പോയതെന്ന് വ്യക്തമാക്കണം. ഇത് ജാഗ്രതാ കുറവ് കൊണ്ട് സംഭവിച്ചതാണോയെന്ന് വ്യക്തമാക്കണം. ഈ കൊലപാതകത്തെ മറന്ന് കൊണ്ട് യാത്രയില്‍ കാനം ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് യാതൊരു ആത്മാര്‍ഥതയും ഇല്ലെന്ന് പൊതു സമൂഹത്തിന് ബോധ്യമായി. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ നടത്തുന്ന ഈ യാത്ര അപഹാസ്യമായി മാറിയെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ പറഞ്ഞു.
















