കണ്ണൂര്‍: കേരളീയരുടെ ആരോഗ്യക്ഷമത വര്‍ധിപ്പിക്കാന്‍ കായിക ക്ഷമതാ മിഷന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗവ. ബ്രണ്ണന്‍ കോളേജില്‍ സിന്തറ്റിക് ട്രാക്കും സ്പോട്സ് കോംപ്ലക്സും സ്ഥാപിക്കുന്നതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഴ്സറി സ്കൂള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്വരെയുള്ളവരുടെ ശാരീരിക-കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും മിഷന് നടത്തുക. ആരോഗ്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 42 കോടിയുടെ പദ്ധതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
ബ്രണ്ണന്‍ കോളേജിന്റെ കൈവശമുള്ള 7.5 ഏക്കര്‍ സ്ഥലത്താണ് സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നത്. ഇതിന് 8.12 കോടി രൂപ സായി അനുവദിച്ചുകഴിഞ്ഞു.ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കായിക, വ്യവസായ മന്ത്രി എ സി മൊയ്തീന് മുഖ്യ്രപഭാഷണം നടത്തി.
















