ഫാഷന്‍ ലോകത്ത് യുവതലമുറയ്ക്ക് മികച്ച കരിയറിന് വഴിയൊരുക്കുന്ന ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ ടെക്നോളജി മുതലായ കോഴ്സുകള്‍ പഠിക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍ഐഎഫ്ടി) അവസരമൊരുക്കുന്നു.
കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലാണ് ഈ സ്ഥാപനം. ആധുനിക രീതിയിലുള്ള മികച്ച പഠനസൗകര്യങ്ങളാണ് എന്‍ഐഎഫ്ടിയുടെ വിവിധ ക്യാമ്പസുകളിലായി ഒരുക്കിയിട്ടുള്ളത്. കേരളത്തില്‍ കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെ 16 ക്യാമ്പസുകളിലായി അണ്ടര്‍ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകളില്‍ ആകെ 3010 പേര്‍ക്കാണ് പഠനാവസരം.
ദേശീയതലത്തില്‍ ജനുവരി 21 ന് നടത്തുന്ന എന്‍ട്രന്‍സ് അഭിരുചി പരീക്ഷയിലൂടെയാണ് 2018 വര്‍ഷത്തെ കോഴ്സുകളിലേക്കുള്ള പ്രവേശനം. അപേക്ഷ ഓണ്‍ലൈനായി നിര്‍ദ്ദേശാനുസരണം http://applyadmission.net/nift2018 എന്ന വെബ്സൈറ്റിലൂടെ ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nift.ac.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2017 ഡിസംബര്‍ 29 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷാ ഫീസ് 1500 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 750 രൂപ മതി. അപേക്ഷിക്കേണ്ട രീതി വെബ്സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്.
ക്യാമ്പസുകളും കോഴ്സുകളും
- എന്ഐഫ്ടി കണ്ണൂര്‍- ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B Des). സ്പെഷ്യലൈസേഷനുകള്‍: ഫാഷന്‍ ഡിസൈന്‍ (30 സീറ്റ്), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), നിറ്റ്വെയര്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30), ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (BF Tech) സ്പെഷ്യലൈസേഷന്- അപ്പാരല്‍ പ്രൊഡക്ഷന്‍ (30); മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (M Des) (30), മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്റ് (MFM) (30).
- ബംഗളൂരു: ആ ഉലെ ഫാഷന്‍ ഡിസൈന്‍ (30), അക്സസറി ഡിസൈന്‍ (30), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), നിറ്റ്വെയര്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30); ആഎ ഠലരവ അപ്പാരല്‍ പ്രൊഡക്ഷന്‍ (30). ങ ഉലെ (30), ങഎങ (30), മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (ങഎ ഠലരവ) (25).
- ഭോപ്പാല്‍- B Des അക്സസറി ഡിസൈന്‍ (30), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), MFM- (30).
- ചെന്നൈ- ആ ഉലെ ഫാഷന്‍ ഡിസൈന്‍ (30), ലതര്‍ ഡിസൈന്‍ (30), അക്സസറി ഡിസൈന്‍ (30), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), നിറ്റ്വെയര്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30); BF Tech (30), MFM (30), MF Tech (25).
- ഗാന്ധിനഗര്‍- ആ ഉലെ ഫാഷന്‍ ഡിസൈന്‍ (30), അക്സസറി ഡിസൈന്‍ (30), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30); BF Tech (30), MFM (30), MF Tech (25).
- ഹൈദരാബാദ്- ആ ഉലെ ഫാഷന്‍ ഡിസൈന്‍ (30), അക്സസറി ഡിസൈന്‍ (30), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), നിറ്റ്വെയര്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30) BF Tech (30), MFM (30).
- കൊല്‍ക്കത്ത- ആ ഉലെ ഫാഷന്‍ ഡിസൈന്‍ (30), ലതര്‍ ഡിസൈന്‍ (30), അക്സസറി ഡിസൈന്‍ (30), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30); BF Tech (30), MFM (30).
- മുംബൈ- B Des ഫാഷന്‍ ഡിസൈന്‍ (30), അക്സസറി ഡിസൈന്‍ (30), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), നിറ്റ്വെയര്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30) BF Tech (30), M Des (30), MFM (30).
- ന്യൂദല്‍ഹി- B Des ഫാഷന്‍ ഡിസൈന്‍ (30), ലതര്‍ ഡിസൈന്‍ (30), അക്സസറി ഡിസൈന്‍ (30), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), നിറ്റ്വെയര്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30). BF Tech (30), M Des (30), MFM (30), MF Tech (25).
- പാറ്റ്ന- B Des- ഫാഷന്‍ ഡിസൈന്‍ (30), അക്സസറി ഡിസൈന്‍ (30), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30) BF Tech (30), MFM (30).
- റായ്ബറേലി- B Des ഫാഷന്‍ ഡിസൈന്‍ (30), ലതര്‍ ഡിസൈന്‍ (30), അക്സസറി ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30) MFM (30).
- ഷില്ലോംഗ്- B Des ഫാഷന്‍ ഡിസൈന്‍ (30) അക്സസറി ഡിസൈന്‍ (30), MFM (30).
- കാന്‍ഗ്ര- B Des ഫാഷന്‍ ഡിസൈന്‍ (30), അക്സസറി ഡിസൈന്‍ (30), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30); BF Tech (30).
- ജോധ്പൂര്‍- ആ ഉലെ ഫാഷന്‍ ഡിസൈന്‍ (30), അക്സസറി ഡിസൈന്‍ (30), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30) BF Tech (30), MFM (30).
- ഭുവനേശ്വര്‍- B Des- ഫാഷന്‍ ഡിസൈന്‍ (30), അക്സസറി ഡിസൈന്‍ (30), ടെക്സ്റ്റൈല്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30) BF Tech (30), MFM (30).
- ശ്രീനഗര്‍- ആ ഉലെ ഫാഷന്‍ ഡിസൈന്‍ (30), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (30).
യോഗ്യത: B Des- പ്രവേശനത്തിന് പ്ലസ്ടു/തുല്യ ബോര്‍ഡ് പരീക്ഷ അല്ലെങ്കില്‍ അംഗീകൃത ഡിപ്ലോമ പരീക്ഷ വിജയിച്ചിരിക്കണം. പ്ലസ് ടു ഏതു ഗ്രൂപ്പുകാര്‍ക്കും അപേക്ഷിക്കാം.
BF Tech പ്രവേശനത്തിന് പ്ലസ് ടു/തുല്യബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പാസായവര്‍ക്കാണ് അര്‍ഹതയുള്ളത്. അംഗീകൃത എന്‍ജിനീയറിംഗ് ഡിപ്ലോമക്കാരെയും പരിഗണിക്കും. 2018 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി B Des, BF Tech- കോഴ്സുകള്‍ക്ക് 2017 ഒക്ടോബര്‍ ഒന്നിന് 23 വയസ്സാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 28 വയസുവരെയാകാം. M Des പ്രവേശനത്തിന് ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം അല്ലെങ്കില്‍ എന്‍ഐഎഫ്ടി/എന്‍ഐഡി ഡിപ്ലോമ നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. MF Tech- പ്രവേശനത്തിന് BF Tech/BE/BTech- ബിരുദമുള്ളവര്‍ക്കാണ് അര്‍ഹത. M Des, MF Tech കോഴ്സുകള്‍ക്ക് പ്രാപരിധിയില്ല.
എന്‍ട്രന്‍സ് ടെസ്റ്റ്: പേപ്പര്‍ അധിഷ്ഠിത പരീക്ഷ ജനുവരി 21 ന് ദേശീയതലത്തില്‍ 32 നഗരങ്ങളിലായി നടക്കും. കൊച്ചി, കണ്ണൂര്‍, കോയമ്പത്തൂര്‍, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മധുര, മുംബൈ, പൂനെ, വിശാഖപട്ടണം, നാഗ്പൂര്‍, ലക്നൗ, ഗുവഹാട്ടി, ദല്‍ഹി, കൊല്‍ക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങളില്‍പ്പെടും. പരീക്ഷാര്‍ത്ഥിയുടെ അഭിരുചിയും നൈപുണ്യവുമളക്കുന്ന വിധത്തിലാണ് ടെസ്റ്റ്. ക്രിയേറ്റീവ് എബിലിറ്റിയും ജനറല്‍ എബിലിറ്റിയും ടെസ്റ്റില്‍ പരിശോധിക്കപ്പെടും. ഡിസൈനിനുള്ള അഭിരുചിയും മറ്റുമാണ് ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റില്‍ പരിശോധിക്കപ്പെടുക. എന്നാല്‍ ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, കമ്മ്യൂണിക്കേഷന്‍ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹന്‍ഷന്‍, അനലിറ്റിക്കല്‍ ആന്റ് ലോജിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം മുതലായവയില്‍ പ്രാവീണ്യമളക്കുന്ന വിധത്തിലാവും ചോദ്യങ്ങള്‍. BDes കോഴ്സുകള്‍ക്ക് സിറ്റിവേഷന്‍ ടെസ്റ്റുമുണ്ടാകും. വിശദവിവരങ്ങള്‍ക്ക് www.nift.ac.in എന്ന വെബ്സൈറ്റ് കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: