കൊച്ചി: ചെറിയ മഴയില്‍പോലും കൊച്ചി മുങ്ങുന്നത് ജനജീവിതം ദുഃസഹമാക്കുന്നുവെന്ന് എറണാകുളം വികസനസമിതി ആരോപിച്ചു. നിര്‍മ്മാണത്തിലെ അപാകം നിരവധിതവണ ഡിഎംആര്‍സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. കെ.എസ് ദിലീപ് കുമാര്‍, എംജി റോഡ് ഷോപ്പ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധികളായ രാജു നായര്‍, രാജാറാം ഷേണായി, നന്ദുഭട്ട്, റാക്കോ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: