കൊച്ചി: ഭരണഘടനാ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന വിധത്തില്‍ ജുഡീഷ്യറി പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജുഡീഷ്യറി, എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍ എന്നിവ ഭരണഘടനയുടെ മൂന്നു തൂണുകളാണ്. എന്നാല്‍ ഒന്നിന്റെ അധികാരത്തിനു മേല്‍ മറ്റൊന്ന് കടന്നു കയറരുത്. ഇത്തരം അധികാര കൈകടത്തലുകള്‍ ആശയക്കുഴപ്പമുണ്ടാക്കും. മുഖ്യമന്ത്രി പറഞ്ഞു. കേസുകള്‍ തീര്‍പ്പാക്കണം- ചീഫ് ജസ്റ്റിസ് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ കാര്യക്ഷമമായി സംവിധാനം ഉണ്ടായിരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ സംവിധാനം ഒരുക്കുന്നുണ്ട്. നീതി ലഭിക്കാനുള്ള താമസം സാധാരണക്കാര്‍ക്ക് നിയമവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകും. ജില്ലാജഡ്ജിമാര്ക്ക് സംസ്ഥാന സര്‍ക്കാര്‍ താമസ സൗകര്യമൊരുക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: