കൊച്ചി: ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെയും സുപ്രീംകോടതിയിലെ ആദ്യവനിതാ ജഡ്ജി ഫാത്തിമാബീവിയെയും പ്രശംസിച്ച് രാഷ്ട്രപതി. കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷ സമാനപന സമ്മേളന ഉദ്ഘാടനത്തിനിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുവരെയും പ്രശംസിച്ചത്. മാനുഷിക മൂല്യമങ്ങള്ക്ക് ഏറെ പ്രാധാന്യം നല്കിയ ആളായിരുന്നു കൃഷ്ണയ്യര്‍. നീതിന്യായ ചരിത്രത്തിലെ ഒരു റോള്‍ മോഡലായി അദ്ദേഹം ഓര്‍മ്മിക്കപ്പെടും. ഇന്ത്യന്‍ നീതി ന്യായവ്യവസ്ഥയിലെ സ്ത്രീ സാന്നിധ്യം മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് പറഞ്ഞാണ് ഫാത്തിമാ ബീവിയെക്കുറിച്ച് പറഞ്ഞത്. ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി അന്നാചാണ്ടിയെ പ്രശംസിക്കാനും രാഷ്ട്രപതി മറന്നില്ല. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ രാവിലെ 10.15 ഓടെ നാവിക വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, മേയര്‍ സൗമിനി ജെയിന്, ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.ആര്. കാര്‍വെ, ഐജി പി.വിജയന് തുടങ്ങിയവര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. ഹൈക്കോടതിയില്‍ നടന്ന വജ്രജൂബിലി ആഘോഷ സമാപനച്ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നവനീത് പ്രസാദ് സിങ്, അഡ്വ ജനറല്‍ സുധാകര്‍ പ്രസാദ്, കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് പ്രസിഡന്റ് തോമസ് എബ്രഹാം, സുപ്രീംകോടതി ജഡ്ജിമാരായ ചെലമേശ്വര്‍, കുര്യന് ജോസഫ്, അശോക് ഭൂഷണ്, മോഹന്‍ എം ശാന്തന ഗൗഡര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനു ശേഷം കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് 12.30 ഓടെ ദല്‍ഹിയിലേക്ക് മടങ്ങി. ഗവര്‍ണര്‍ ജപി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: