മാരാരിക്കുളം: മഹാദേവ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ നവംബര്‍ അഞ്ചു വരെ വേദത്രയ മുറാഭിഷേകവും ദ്രവ്യകലശാഭിഷേകവും നടത്തും. വേദജപം ക്ഷേത്രാഭിവൃദ്ധിക്കും ചൈതന്യ വര്‍ധനവിനും വേണ്ടിയാണു നടത്തുന്നത്. ശുദ്ധികലശത്തിനു ശേഷം ഋഗ്, യജുസ്, സാമ എന്നീ മൂന്നു വേദ മന്ത്രങ്ങളാല്‍ ഭഗവാനു ശംഖാഭിഷേകം നടത്തും.നാരായണമംഗലത്ത് പരമേശ്വരന്‍ നമ്പൂതിരായാണ് ഋഗ്വേദ മുറാഭിഷേകം നടത്തുന്നത്. പന്തല്‍ ദാമോദരന്‍ നമ്പൂതിരി യജുര്‍വ്വേദ മുറാഭിഷേകത്തിനും തോട്ടം ഡോ.ശിവകരന്‍ നമ്പൂതിരി സാമവേദ മുറാഭിഷേകത്തിനും നേതൃത്വം വഹിക്കും.സമാപന ദിവസം തന്ത്രി മോനാട്ട് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദ്രവ്യകലശാഭിഷേകം നടക്കും.
















