പൂച്ചാക്കല്‍: പൂച്ചാക്കല്‍ ജങ്ഷനില്‍ മദ്യപസംഘവും സാമൂഹിക വിരുദ്ധരും താവളമാക്കുന്നു. വൈകുന്നേരങ്ങളില്‍ മദ്യപിച്ചെത്തുന്നവര്‍ സ്ത്രീകളും കുട്ടികള്‍ക്കും ഭീഷണിയാകുന്നു.
വിദ്യാലയവും നിരവധി സ്ഥാപനങ്ങളുമുള്ള ഇവിടെ അടുത്ത കാലത്ത് മദ്യപാനികളുടെയും സാമൂഹിക വിരുദ്ധകരും താവളമാക്കിയിരിക്കുന്നത്. സന്ധ്യകഴിഞ്ഞാല്‍ ഈ പ്രദേശത്ത് മദ്യപിച്ചെത്തുന്നവര്‍ സ്ത്രീകളെയും വിദ്യാര്‍ത്ഥികളെയും അസഭ്യം പറയുന്നതും പതിവാകുന്നു.
അടുത്ത കാലത്ത് പുതിയ ബാര്‍ ആരംഭിച്ചതോടെയാണ് മദ്യപസംഘം ഈ പ്രദേശത്ത് താവളമാക്കിയിരിക്കുന്നത്. രാത്രിസമയങ്ങളിലെ ബസുകളില്‍ മദ്യപിച്ച് കയറുന്നവര്‍ ജീവനക്കാരോടും യാത്രക്കാരോടും തട്ടിക്കയറുകളും പതിവാണ്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയയാള്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്വകാര്യബസ് മിന്നല്‍ പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു.
പൂച്ചാക്കല്‍ ജങ്ഷന്‍ സംരക്ഷിക്കണമെന്നും പോലീസ് കൂടുതല്‍ ശ്രദ്ധകൊടുക്കണമെന്നും ബിജെപി അരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
















