പരപ്പനങ്ങാടി: കടലുണ്ടി മുതല്‍ ചമ്രവട്ടം വരെയുള്ള തീരദേശ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബിജെപി സംഘടിപ്പിച്ച റോഡ് മാര്‍ച്ച് ആനങ്ങാടിയില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ ജയന്നിദാസന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ഭരണകാലത്ത് പ്രവൃത്തി നടന്ന നിരത്തുകളാണ് ഇന്ന് വാരിക്കുഴികള്‍ രൂപംകൊണ്ട് സഞ്ചാരയോഗ്യമല്ലാതായി മാറിയത്. മാറി വന്ന സര്‍ക്കാരിന്റെ അലംഭാവം റോഡ് തകര്‍ച്ചക്ക് ആക്കംകൂട്ടി മഴക്ക് മുന്‍പ് അറ്റകുറ്റപണികള്‍ നടത്താത്തതുകൊണ്ടാണ് നിരത്തുകള്‍ പൂര്‍ണമായും തകര്‍ന്നത്. യാത്രക്കാരുടെ നടുവൊടിക്കുന്ന ദുരവസ്ഥക്ക് കാരണമായത് ഇരുമുന്നണികളുമാണ്. അഴിമതി വിഹിതം കണക്കു പറഞ്ഞു വാങ്ങിയ മുന്നണികള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ വയ്യാത്ത സാഹചര്യമാണുള്ളത്. രാജ്യമൊട്ടുക്കുമുള്ള റോഡുകളുടെ നവീകരണം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ ഭീമമായ ഫണ്ട് സംസ്ഥാനത്തിനു നല്‍കുന്നുണ്ട് ഇരു മുന്നണികളുടെയും അഴിമതി കാരണം ഗുണനിലവാരമില്ലാത്ത അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള റോഡ് നിര്‍മ്മാണമാണ് സംസ്ഥാനത്താകെ നടക്കുന്നത്. റോഡ് തകര്‍ച്ചക്കെതിരെ ജനപക്ഷത്തുനിന്നു കൊണ്ടാണ് ബിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. റോഡ് മാര്‍ച്ച് കടന്നു വന്ന നാല്ക്കവലകളില് ആള്‍ക്കൂട്ടങ്ങള്‍ നല്കിയ സ്വീകരണങ്ങള്‍ ബിജെപിയുടെ വേറിട്ട പ്രതിഷേധത്തിന് അംഗീകാരമായി. അതാത് നിയോജക മണ്ഡലത്തിലേക്ക് കടക്കുമ്പോള്‍ ഓരോ മണ്ഡലത്തിന്റേയും പ്രസിഡന്റുമാരാണ് മാര്‍ച്ച് നയിച്ചത്.
ഇന്നലെ മൂന്ന് നിയോജക മണ്ഡലങ്ങളിലൂടെയാണ് മാര്‍ച്ച് കടന്നു പോയത് തിരൂരങ്ങാടിയില്‍ കെ.പി.വത്സരാജും താനൂരില്‍ കെ വിജയകുമാറുമാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. വിവിധ സ്ഥലങ്ങളില്‍ നല്കിയ സ്വീകരണങ്ങളില്‍ രവിതേലത്ത്, എംപ്രേമന്‍, പി ജഗന്നിവാസന്‍ ,കെവി വല്‍സരാജന്‍ ,കെ.വിജയകുമാര്‍, ജയന്നിദാസന് തുടങ്ങിയവര്‍ സംസാരിച്ചു. റോഡ് മാര്‍ച്ച് വൈകിട്ട് തിരുര്‍ മൂച്ചിക്കലില്‍ സമാപിച്ചു. രണ്ടാം ദിവസമായ ഇന്ന് നരിപ്പറമ്പിലാണ് മാര്‍ച്ചിന്റെ സമാപനവും പൊതുയോഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: