ആലപ്പുഴ: മഹിളാ മന്ദിരത്തില്‍ നിന്നു വിവാഹിതരായ പെണ്‍കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും ഒരുമിപ്പിച്ച് സാമൂഹികനീതി വകുപ്പു സംഘടിപ്പിക്കുന്ന സ്‌നേഹസംഗമം ഇന്ന് രാവിലെ ഒന്‍പതിന് റോട്ടറി ഹാളില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ടി.വി. അനുപമ മുഖ്യാതിഥിയാകും. സ്‌നേഹോപഹാര വിതരണം കളക്ടര്‍ നിര്‍വ്വഹിക്കും. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷോളി സിദ്ധകുമാര്‍ അദ്ധ്യക്ഷയാകും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചു ബാവ മുഖ്യപ്രഭാഷണം നടത്തും. നല്ല കുടുംബ ജീവിതം എങ്ങിനെ നയിക്കാം എന്ന വിഷയത്തില്‍ തോമസ് ക്ലാസ്സെടുക്കും.
















