കുട്ടനാട്: കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളിലെ ശുദ്ധജല പ്രശ്‌നത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഇടപെടല്‍. ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കു നോട്ടിസ് നല്‍കാനും ജനങ്ങളില്‍ നിന്നു പരാതി സ്വീകരിച്ചു ഉടനടി നടപടികള്‍ സ്വീകരിക്കാനും ജില്ലാ ജഡ്ജ് ഉത്തരവിട്ടു.
ജനങ്ങളില്‍ നിന്നു നേരിട്ടു പരാതി സ്വീകരിക്കാനും സാഹചര്യങ്ങള്‍ ബോദ്ധ്യപ്പെടുന്നതിനുമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ജില്ലാ ജഡ്ജ് കെ.എം. ബാലചന്ദ്രന്‍, അതോറിറ്റി സെക്രട്ടറി വി. ഉദയകുമാര്‍ എന്നിവര്‍ 30ന് ഉച്ചകഴിഞ്ഞു 2.30നു കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളില്‍ സിറ്റിങ് നടത്താന്‍ തീരുമാനമായി.
















