Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്‌നേഹകൂട്ടായ്‌മയിലൂടെ സുകുമാരിയമ്മയ്‌ക്ക് വീടൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:39 pm IST
in Kottayam

അയ്‌മനം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജന്മനാട്ടില്‍ സ്‌നേഹകൂട്ടായ്‌മയിലൂടെ സുകുമാരിയമ്മയ്‌ക്ക് സുരക്ഷിതമായി തലചായ്‌ക്കാന്‍ വീടൊരുങ്ങി. കുമ്മനം കൈലാസ്ഭവനില്‍ സുകുമാരി അമ്മയ്‌ക്ക് വാട്ട്‌സ് ആപ്പ് കൂട്ടായ്‌മയിലൂടെ് ഒരുകൂട്ടം യുവാക്കളുടെ ശ്രമഫലമായാണ് വീടുപണിപൂര്‍ത്തീകരിച്ചത്.

തിരുനക്കരയില്‍ കപ്പലണ്ടി കച്ചവടം നടത്തിയാണ് ചന്ദ്രശേഖരന്‍നായര്‍ ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇദ്ദേഹം മരണപ്പെട്ടതോടെ കുടുംബത്തിന്റെ ചുമതല മകന്‍ സോമരാജന്‍ ഏറ്റെടുത്തു. വിധിയുടെ ക്രൂരതയാല്‍ സോമരാജനും കരള്‍രോഗം പിടിപെട്ട് മരണമടഞ്ഞു. ഇതിനിടയില്‍ മകളുടെ വിവാഹവും നടന്നിരുന്നു. അച്ഛന്റെയും സഹോദരന്റെയും മരണം സഹോദരിക്കു സഹിക്കാനായില്ല. ഇവരും മാനസികമായി തളര്‍ന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വം പ്രായമായ അമ്മയുടെ ചുമലിലായി.

സമീപത്തെ ക്ഷേത്രങ്ങളില്‍ മാലകെട്ടിക്കൊടുത്തും മറ്റും നിത്യചിലവിനുള്ള വഴികണ്ടെത്തുകയായിരുന്നും ഈ അമ്മ. എന്നാല്‍ കഠിനമായ പ്രമേഹരോഗം മൂലം ഏറെക്കാലം ഈ ജോലി ചെയ്യുവാനും സാധിച്ചില്ല. നടക്കുവാന്‍ പോലുമാകാത്ത സ്ഥിതിയിലായതോടെ സ്വാമിയാര്‍മഠത്തില്‍നിന്നും മറ്റും ലഭിച്ചിരുന്ന സഹായമാണ് ഇവര്‍ക്ക്് ആശ്വാസമായത്. മഴയില്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ അമ്മയും മകളും മാത്രമായി. ജീര്‍ണ്ണാവസ്ഥയിലായ വീടിന്റെ മുകളിലേക്ക് ഒരു മഴക്കാലത്ത് മരം വീണതോടെ കിടന്നുറങ്ങുവാന്‍പോലുമാകാത്ത സ്ഥിതിയിലായി. സഹായത്തിനാരുമില്ലാതെ 24 ദിവസത്തോളം അവര്‍ അവിടെത്തന്നെ കഴിച്ചുകൂട്ടി. അപ്പോഴാണ് മര്യാത്തുരുത്തു കൂട്ടായ്‌മ എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.

250 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണിത്. ഇതിന്റെ അഡ്മിന്‍ ഇക്കാര്യത്തില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും എന്ന ആശയം മുന്നോട്ടു വച്ചു. പല ഭാഗങ്ങളില്‍നിന്നായി നിരവധി ആളുകള്‍ ഇതിനോടു പ്രതീകരിച്ചു. സുകുമാരിയമ്മയുടെ ജീവിതം കണ്ടറിഞ്ഞവര്‍ ഇവരെ സഹായിക്കുവാന്‍ ഒത്തുചേര്‍ന്നു. യുവാക്കള്‍ ചേര്‍ന്ന് സുകുമാരിയമ്മ ഭവന നിര്‍മ്മാണസമിതി രൂപീകരിച്ചു. ഇതോടെ സഹായങ്ങളുമായി പലരും മുമ്പോട്ടുവന്നു. പണമായും സാധനസാമഗ്രികളുമായി സഹായങ്ങളെത്തി. ഇതിനോടകം പ്രകൃതിദുരന്ത നഷ്ടപരിഹാരമായി 25000 രൂപയും ഇവര്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിച്ചു. ഇവ ഉപയോഗിച്ച് രണ്ടുമാസം മുന്‍പ് ഭവന നര്‍മ്മാണം ആരംഭിച്ചു.

ഇപ്പോള്‍ രണ്ടു മുറിയും ഹാളും അടുക്കളയും വരാന്തയും ശുചിമുറിയുമുള്ള വീട് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഒരു നാടിന്റെ സ്‌നേഹത്തിന്റെയും കൂട്ടായ്‌മയുടെയും സന്ദേശമായി സുകുമാരി അമ്മയ്‌ക്ക് ഈ വീട്ടില്‍ ഇനി മുതല്‍ അന്തിയുറങ്ങാം. മൂന്ന് ലക്ഷത്തിലധികം രൂപ ഇതുവരെ പണമായി ലഭിച്ചുവെന്നും നിര്‍മ്മാണ ചെലവുകഴിച്ച് ബാക്കിതുകയും ഇനിയും വാഗ്ദാനം ചെയ്തിട്ടുള്ള തുകയും ചേര്‍ത്ത് അമ്മയുടെയും മകളുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. 29ന് രാവിലെ 8.30നും 9.30നും ഇടയ്‌ക്ക് ഗൃഹപ്രവേശം നടത്തുവാന്‍ ഒരുങ്ങുകയാണ് മര്യാത്തുരുത്ത് കൂട്ടായ്‌മ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

Kerala

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

Kerala

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

World

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പുതിയ വാര്‍ത്തകള്‍

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.