പത്തനംതിട്ട:പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎസ്വൈ)പദ്ധതി രണ്ട് പ്രകാരം ജില്ലയിലെ ആറ് റോഡുകളെ വികസിപ്പിക്കുന്നതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുമതി നല്കി. അനുമതി ലഭിച്ച റോഡ്, നീളവും തുകയും ബ്രായ്ക്കറ്റില്‍ എന്ന ക്രമത്തില്‍ : നവോദയ കടുമീന്‍ചിറ റോഡ് (5.91കി.മി, 420.6ലക്ഷം രൂപ), പുതുമല തേപ്പുപാറ റോഡ് (2.43കി.മി, 182.31ലക്ഷം രൂപ), പടനിലത്ത് പടി ഇന്ദിരാനഗര്‍ റോഡ് (2.01കി.മി, 142.9ലക്ഷം രൂപ), എടയ്ക്കാട് മാര്‍ക്കറ്റ് ടി.കെ.റോഡ് (3.93കി.മി, 308.44ലക്ഷം രൂപ), മേധാനം കൊല്ലന്റെ പടി റോഡ് (2.01കി.മി, 154.1ലക്ഷം രൂപ), കൈതവന ടെമ്പിള്‍ ജംഗ്ഷന് (2.245കി.മി, 160.48ലക്ഷം രൂപ). ജില്ലയില്‍ 18.535 കിലോമീറ്റര്‍ റോഡിനായി 1368.82 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: