തിരുവനന്തപുരം: ഭാരതീയ ഫോട്ടോഗ്രാഫിക്‌സ് ആന്റ് വീഡിയോഗ്രാഫിക് സംഘം (ബിഎംഎസ്) ജില്ലാ സമ്മേളനം കരമന മസ്ദൂര്‍ ഭവനില്‍ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് സി. ജ്യോതിഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ മുഴുവന്‍ ജനമേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ ഈവന്റ് മാനേജ്‌മെന്റിന്റെ വരവോടെ നഷ്ടമാകുന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റു തൊഴിലാളിസംഘടനകള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നില്ല. തൊഴിലാളികളുടെ തൊഴില്‍ സരക്ഷിക്കേണ്ടത് തൊഴില്‍സംഘടനകളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഈവന്റ് മാനേജ്‌മെന്റുകളുടെ കടന്നുകയറ്റം ബിഎംഎസ് ഒറ്റക്കെട്ടായി നേരിടുമെന്ന് യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ബി. സതികുമാര്‍ പറഞ്ഞു. സമരാഹ്വാനപ്രഭാഷണം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ. മധു നിര്‍വഹിച്ചു. എസ്. ശ്രീകുമാര്‍, കെ. ജയകുമാര്‍, ജില്ലാ സമിതിഅംഗം ജി.എസ്. ബാബു, നന്ദിയോട് രാജേഷ് എന്നിവര്‍ സംസാരിച്ചു.
















