ചാവക്കാട്: ഒരുമനയൂര്‍ ഒറ്റത്തെങ്ങില്‍ ഭക്ഷ്യ എണ്ണയുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയും,കെ എസ് ആര് ടി സി ബസ്സും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്.ഇടിയുടെ ആഘാതത്തില്‍ ബസ്സ് വട്ടം കറങ്ങി നിന്നു.
ലോറി വൈദ്യുത പോസ്റ്റിലിടിച്ച് നിന്നതിനാല്‍ മേഘലയിലെ വൈദ്യുത ബന്ധം താറുമാറായി .കൂടാതെ മേഖലയിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
വൈകിട്ട് 3 .30 -നാണ് അപകടം.ലോറി ഡ്രൈവര്‍ കോഴിക്കോട് കുന്ദമംഗലം കുറായില്‍ മുഹമ്മദ് (52 ),കെ എസ്ആര്‍ ടി സി ഡ്രൈവര്‍ തലശ്ശേരി സ്വദേശി മുരളീധരന് (53 ),കണ്ടക്ടര്‍ മഞ്ചേരി സ്വദേശി പെരുളിതുടിക വീട്ടില്‍ ലുഖ്മാന് (24 ),ബസ് യാത്രികരായ ചെമ്മാട് സ്വദേശി സെയ്താലി (29 )എടപ്പുള്ളി മോണാര്‍ക് അപ്പാര്‍ട്മെന്റില്‍ സുദീപിന്റെ ഭാര്യ ധന്യ (32 )എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും,എറണാകുളം തേവര സുരേഷ് ബാബു (30 )ഭാര്യ പ്രീത (24 )എന്നിവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു.എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് വന്നിരുന്ന ലോറിയും ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കര മണ്ണടിയിലേക്ക്പോയിരുന്ന ബസ്സുമാണ് അപകടത്തില്‍ പെട്ടത്.
പോലീസും,അഗ്നിശമന സേനയും,ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരും,ടാക്സി ഡ്രൈവേഴ്സ് ആംബുലന്‍സ് പ്രവര്‍ത്തകരും,ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തന ങ്ങള്‍ക്ക് നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: