കാക്കനാട്: ന്യൂനപക്ഷ സമൂഹങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മട്ടാഞ്ചേരിയുടെ വികസനത്തിന് അടിയന്തരമായി പദ്ധതികള്‍ നടപ്പാക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി.കെ. ഹനീഫ. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗില്‍ മട്ടാഞ്ചേരിയുടെ വികസനത്തിനായി വിവിധ സന്നദ്ധ സംഘടനകള്‍ സമര്‍പ്പിച്ച നിവേദനം പരിഗണിക്കുകയായിരുന്നു കമ്മീഷന്.
ലൈഫ് പദ്ധതിയില്‍ ഏറ്റവുമധികം ഭവനരഹിത കുടുംബങ്ങളുള്ള ആദ്യത്തെ അഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നാലെണ്ണം മട്ടാഞ്ചേരിയിലാണ്. രക്ഷിതാക്കളില്‍ 75 ശതമാനം പേരും പത്താം ക്ലാസിന് താഴെ വിദ്യാഭ്യാസമുള്ളവരാണ്. വല്ലാര്‍പാടം ടെര്‍മിനല്‍ വന്നതോടെ കൊച്ചിന് പോര്ട്ടിലെയും ഹാര്‍ബറിലെയും ചരക്ക് ഗതാഗതം കുറഞ്ഞത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കാനകളിലൂടെയും കനാലിലൂടെയുമുള്ള മാലിന്യനീക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
അപര്യാപ്തതകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ എത്രയും വേഗം പദ്ധതി തയാറാക്കണമെന്ന് കമ്മീഷന് കര്‍ശന നിര്‍ദേശം നല്കി. ഇത്രയധികം പിന്നാക്കാവസ്ഥ അനുഭവിക്കുന്ന പ്രദേശം കൊച്ചി നഗരസഭയിലുണ്ടെന്ന കാര്യം അധികൃതര്‍ ഗൗരവമായി കാണണമെന്നും കമ്മീഷന് നിരീക്ഷിച്ചു. ഫോറം ഫോര്‍ ഫെയ്ത് ആന്‍ഡ് ഫ്രറ്റേണിറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിഫോര്മേഷന് ആന്‍ഡ് അമിറ്റി, സണ്‍റൈസ് തുടങ്ങിയ സംഘടനകളാണ് നിവേദനം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: