കൊച്ചി: കോടികള്‍ മുടക്കിയുള്ള ആരാധാനലയ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. പ്രൊഫ കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാപോഷണം പോഷകസമൃദ്ധം പദ്ധതി പുല്ലേപ്പടി ദാറുല്‍ ഉലൂം സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങള്‍ മോടി പിടിപ്പിക്കുന്നതില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വേര്‍തിരിവില്ല. എല്ലാവരും ഇക്കാര്യത്തില്‍ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ സൗമിനി ജയിന് അദ്ധ്യക്ഷനായി. ഹൈബി ഈഡന് എംഎല്‍എ, കൊച്ചിന് ഷിപ്പ് യാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗീസ്, അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍, ദാറുല്‍ ഉലൂം സ്കൂള്‍ മാനേജര്‍ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, അഡ്വ. എന്‍.എന്‍. സുഗുണപാലന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: