കൊച്ചി: ഇടപ്പള്ളി അല്‍ഷിഫ ആശുപത്രിയില്‍ പോലീസ് പരിശോധന നടത്തി. തൃക്കാക്കര എസിപി പി.പി. ഷംസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ആശുപത്രിയിലെ രേഖകള്‍ പരിശോധിച്ചു. ജീവനക്കാരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ആശുപത്രിയിലെ ഉപകരണങ്ങള്‍, ചികിത്സാ സംവിധാനങ്ങള്‍, ചികിത്സാ രേഖകള്‍ എന്നിവ പരിശോധിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. വ്യാജരേഖയുണ്ടാക്കി ഡോക്ടര്‍ ബിരുദം നേടിയെന്ന സൂചനയെത്തുടര്ന്ന്് ഐഎംഎ, ആശുപത്രി എംഡി ഷാജഹാന് യൂസഫ് സാഹിബിനെ അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസും ആശുപത്രിക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: