പിറവം: പ്രഥമ പിറവം നഗരസഭാ ഭരണാധികാരികള്‍ക്ക് നാടിന്റെ സമഗ്ര വികസനവും ജനക്ഷേമ പ്രവര്ത്തനങ്ങളുമായിരുന്നില്ല ചിന്ത. അഴിമതിയുടെ പേരില്‍ തമ്മിലടിക്കുന്നതിലായിരുന്നു അവര്‍ക്ക് താത്പര്യം. രണ്ട് വര്‍ഷം ഇങ്ങനെ പാഴാക്കിയപ്പോള്‍ പിറവത്തുകാര്‍ക്ക് നഷ്ടമായത് അടിസ്ഥാന സൗകര്യങ്ങള്‍. പിറവം പഞ്ചായത്ത്, നഗരസഭയായി മാറിയപ്പോള്‍ അവതരിപ്പിച്ച ബജറ്റില്‍ എല്ലാം വകകൊള്ളിച്ചുവെങ്കിലും മിക്ക പദ്ധതികളും മുടങ്ങി കിടക്കുകയാണ്.
പണിമുടങ്ങിയ സബര്‍ബന്‍ മാള്‍
12 കോടി രൂപയോളം മുതല്‍ മുടക്കി നിര്‍മ്മാണമാരംഭിച്ച പിറവം പുഴയോരത്തെ സബര്‍ബന്‍ മാളിന്റെ നിര്‍മ്മാണ പ്രര്ത്തനക്കള് മുടങ്ങിയട്ട് മാസങ്ങളായി. സ്ഥലം എംഎല്‍എയും നഗരസഭ ചെയര്‍മാനും മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ട്. പക്ഷേ, ഒന്നും നടക്കുന്നില്ല.
സൗജന്യ െൈവഫൈ കവറേജിന് പുറത്ത്
പിറവത്തെ ഐറ്റി പാര്‍ക്കും പാഴൂര്‍ മുതല്‍ പാലച്ചുവട് വരെ സൗജന്യ െൈവഫൈ കടലാസില്‍ മാത്രമായി. പിറവം ദേവിപ്പടിയിലെ വെള്ളക്കെട്ട് മാറ്റുന്നതിനായുള്ള ഓട നിര്‍മ്മാണം പാതി വഴിയിലായിട്ട് മാസങ്ങളായി.
പുഴയുണ്ട്, കുടി വെള്ളമില്ല
പിറവം: നഗരസഭയിലൂടെ ഒരു വലിയ പുഴ കടന്നു പോകുന്നുണ്ട്, മൂവാറ്റുപുഴ. ആലപ്പുഴ ജില്ലയിലേക്ക് പോലും കുടിക്കാന്‍ ഇവിടെ നിന്ന് വെള്ളം കൊണ്ടുപോകുന്നുണ്ട്. പക്ഷേ, മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള പിറവം നഗരസഭയിലെ കുടിവെളളക്ഷാമത്തിന് പരിഹരാം കാണാന്‍ ഇവിടത്തെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. മൂവാറ്റുപുഴ ആറ്റിലെ വെള്ളം പൂര്‍ണമായും പ്രയോജനപ്പെടുത്തുന്ന ഒരുപദ്ധതിയുമില്ല. കുടിവെള്ള ക്ഷാമത്തിനുള്ള നടപടികള്‍ ബജറ്റിലുണ്ട്. പക്ഷേ, പരിഹാരമായിട്ടില്ല. തിരക്കേറിയ പിറവം പട്ടണത്തില്‍ യാത്രക്കാര്‍ക്കായി കുടിവെളളം ലഭിക്കുന്നതിനായി ഡ്രിങ്കിംഗ് വാട്ടര്‍ ബൂത്തുകള്‍ സ്ഥാപിക്കുന്ന കാര്യം ഭരണാധികാരികള്‍ മറന്ന മട്ടാണ്.
തകര്‍ന്ന റോഡ് വികസനം
പട്ടണത്തിലെ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി ഒരു കോടിരൂപയോളം വകയിരുത്തിയിരുന്നു. പക്ഷേ, തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്ന കാര്യത്തില്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കൈമലര്‍ത്തുകയാണ്. നഗരസഭയിലെ 27 വാര്‍ഡുകളിലെയും റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്.
ഹൈമാസ്റ്റ് ലൈറ്റുകള്‍ ഇരുളില്‍
പിറവം പട്ടണത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മോഷ്ടാക്കള്‍ വിലസിയ സാഹചര്യത്തിലാണ് പട്ടണത്തില്‍ മിനി ഹൈമാസ്റ്റ് ലൈറ്റുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നതിനായി 18 ലക്ഷം രൂ പയോളം ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പേരിന് മാത്രമായി ടൗണില്‍ മാത്രം ലൈറ്റുകള്‍ സ്ഥാപിച്ചതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യം ഭരണ-പ്രതിപക്ഷ കക്ഷികള്‍ വിസ്മരിച്ചു. ഭരണകക്ഷികള്‍ അവതരിപ്പിക്കുന്ന ബജറ്റ് കയ്യടിച്ച് പാസാക്കി ചായ കുടിച്ച് പിരിയുന്ന പ്രതിപക്ഷ കക്ഷികള്‍ക്കും നാടിന്റെ വികസനവും ജനക്ഷേമവുമല്ല പ്രധാനം. സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുന്നതിനാണ് മുന്‍ അവര്‍ മുന്‍തൂക്കം നല്‍കുന്നതെന്നാണ് ആരോപണം.
അലിഞ്ഞ് തീരുന്ന ഐസ്ക്രീം കനോപ്പി
തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ക്കായി ഐസ് ക്രീം കനോപ്പികള്‍ തുടങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് കഴിഞ്ഞ ബജറ്റില്‍ വക കൊള്ളിച്ചത്. എന്നാല്‍, ഇതുവരെ നടപടിയൊന്നും ആയിട്ടില്ല.
വര്‍ക്കിഗ് വിമന്‍സ് ഹോസ്റ്റല്‍
സ്തീ സുരക്ഷ ഉറപ്പാക്കുന്നതിനായി 49 ലക്ഷം രൂപ മുടക്കി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പദ്ധതി ജലരേഖയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: