കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് കപ്പേളയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നു. 10,000ത്തോളം രൂപ നഷ്ടമായി. നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് അറുത്ത് മാറ്റിയാണ് പണം അപഹരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് സംഭവം നടന്നിരിക്കുന്നതെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ ഇതില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ആളുടെ മുഖം വ്യക്തമല്ല.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏതാനും ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് സ് റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും അവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് മനസിലാക്കി തിരിച്ചുവിട്ടു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: